പിആര്‍ഡി സഹായ കേന്ദ്രം പദ്ധതി പ്രഖ്യാപനം 18ന്

Tuesday 15 May 2018 8:40 pm IST

 

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ, ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ ഗ്രാമങ്ങളില്‍ പിആര്‍ഡി സഹായ കേന്ദ്രം ഒരുക്കുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 18ന് മന്ത്രിസഭാ വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ക്ഷേമനിധി ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രാമതലത്തില്‍ ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ പ്രദേശത്തെയും വായനശാലകള്‍, കലാസമിതികള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ തെരഞ്ഞെടുക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കി. അതത് സമയങ്ങളില്‍ വരുന്ന മാറ്റങ്ങളും പുതിയ പദ്ധതികളും ഓണ്‍ലൈനായി ഈ കേന്ദ്രങ്ങളിലേക്ക് നല്‍കാനും സംവിധാനമൊരുക്കും. ജില്ലാ ഭരണകൂടം തയ്യാറാക്കിയ വീആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്പിലും ഈ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.