മാലിന്യം പുഴയിലൊഴുക്കാനുള്ള നീക്കം നഗരസഭ ഉപേക്ഷിക്കണം: ബിജെപി

Tuesday 15 May 2018 8:41 pm IST

 

ശ്രീകണ്ഠാപുരം: മാലിന്യം പുഴയില്‍ ഒഴുക്കാനുള്ള നീക്കം നഗരസഭ ഉപേക്ഷിക്കണമെന്ന് ബിജെപി ശ്രീകണ്ഠാപുരം മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. മഴക്കാലമായാല്‍ ശ്രീകണ്ഠാപുരത്ത് മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം. ഡങ്കിപ്പനി പോലുള്ള മാരക രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ നഗരസഭയും ആരോഗ്യ വകുപ്പും ചേര്‍ന്ന് എടുക്കണം. കോട്ടുര്‍ പുഴയെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ മുനിസിപ്പാലിറ്റി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ശ്രീകണ്ഠാപുരം കമ്മറ്റി പ്രസിഡന്റ് സി.കെ.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.രമേശന്‍ സംസാരിച്ചു. മണ്ഡലം കമ്മറ്റിയംഗം കെ.സഹദേവന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഗണേശന്‍ ആലച്ചി നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.