വിഡിയോ വ്‌ളോഗിങ്ങിനായി എക്‌സ് ക്യാം സൈറ്റ് 2എസ് ജിംബെല്‍

Wednesday 16 May 2018 2:07 am IST

പിടിച്ച് വലിയ പരിചയമില്ലാത്തവര്‍ വിഡിയോ എടുക്കുമ്പോള്‍ കൈ അനക്കുന്നത് അനുസരിച്ച് ഷേയ്ക്ക് ഉണ്ടാകുന്നത് നിത്യസംഭവമാണ്. അത് ഇല്ലാതെ  നന്നായി ഫോണ്‍ പിടിച്ച് വിഡിയോ എടുക്കാന്‍ പലര്‍ക്കും കഴിയാറില്ല. 

കൃത്യതയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീഡിയോ സ്റ്റെബിലൈസര്‍ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യാനാകും. ഇത് ജിംബെല്‍, ഗിംബെല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 

ജിംബെല്ലില്‍ ക്യാമറ പിടിപ്പിച്ച് ഷൂട്ട് ചെയ്താല്‍ കൈയുടെ അനക്കം അറിയാനാകില്ല. 

വിലക്കുറഞ്ഞതും ഉപയോഗപ്രദവുമായ ജിംബെല്ലാണ് എക്‌സ് ക്യാം സൈറ്റ് 2എസ്. 152 മില്ലിമീറ്റര്‍ നീളവും 67 മില്ലിമീറ്റര്‍ വീതിയും 60 മില്ലിമീറ്റര്‍ കനവുമാണ് ഇതിനുള്ളത്. 220 ഗ്രാം ഭാരമുള്ള ജിംബെല്‍ പ്ലാസ്റ്റിക്കും മെറ്റലും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുകളിലായി പവര്‍സ്വിച്ചും വശങ്ങളിലായി തിരിക്കുന്നതിനുള്ള സ്വിച്ചും സൂം ചെയ്യാനുള്ള സ്വിച്ചും ചാര്‍ജ്ജിങ് പോര്‍ട്ടലും കാണാനാകും. ജിംബെല്ലിന്റെ ഒരുഭാഗം പുറത്തേയ്ക്ക് വലിച്ച് ഫോണ്‍ ഘടിപ്പിക്കാനാകും. ഫോണ്‍ കൃത്യമായി ഘടിപ്പിച്ചെങ്കില്‍ മാത്രമേ ജിംബെല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.  1000 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ അഞ്ചുമണിക്കൂര്‍ വരെ തുടര്‍ച്ചയായി ജിംബെല്‍ പ്രവര്‍ത്തിക്കാനാകും. 3800 രൂപയാണ് ഇതിന്റെ വില. ഫോണ്‍ കണക്ട് ചെയ്ത് ജിംബെല്‍ ഓണാക്കിയാല്‍ ബാലന്‍സിങ് ശരിയാണെങ്കില്‍ വീഡിയോ ഷൂട്ട് ചെയ്യാനാകും.

വിവോയുടെ വൈ 53ഐ അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യയില്‍

വിവോ അതിന്റെ 'വൈ' സ്മാര്‍ട്ഫോണ്‍ ശ്രേണിയിലേക്ക് അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യയില്‍ ഒരു പുതിയ സ്മാര്‍ട്ഫോണ്‍ കൂടി അവതരിപ്പിച്ചു. ഫേസ് ആക്സസ് ഫീച്ചറുള്ള 

'വിവോ വൈ53ഐ' സ്മാര്‍ട്ഫോണ്‍ ഒരുബജറ്റ് ഫോണാണ്. 7,990 രൂപയാണ് ഫോണിന്റെ വില. ഫോണിന്റെ സ്‌ക്രീനില്‍ നിന്നും പുറപ്പെടുവിക്കുന്ന നീല വെളിച്ചം കുറച്ച് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനം ഫോണിലുണ്ടാവും. ഒപ്പം രണ്ട് ആപ്ലിക്കേഷനുകള്‍ ഒന്നിച്ചുപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ക്ലോണ്‍ സൗകര്യവും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എട്ട് മെഗാപിക്സല്‍ റെയര്‍ ക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനാകും.  മറ്റ് ബജറ്റ് ഫോണുകളില്‍നിന്ന് വ്യത്യസ്തമായി ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ തയ്യാറാക്കാനും കഴിയും. 32 മെഗാപിക്സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങളും വീഡിയോകളും ഇതിലൂടെ പകര്‍ത്താന്‍ സാധിക്കും.

5 മെഗാപിക്‌സെലിലാണ് സെല്‍ഫി ക്യാമറ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ പ്രകാശത്തിലും മികച്ച സെല്‍ഫികള്‍ എടുക്കുന്നതിന് സ്‌ക്രീന്‍ ഫ്ളാഷ് സംവിധാനവും ഫോണിലുണ്ടാവും. ഫേസ് ആക്‌സസ് ഫീച്ചര്‍ ആണ് വൈ 53ഐയുടെ മറ്റൊരു പ്രധാന പ്രത്യേകത. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖത്തിന്റെ പ്രത്യേകതകള്‍ കൃത്യമായി മനസിലാക്കി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നു. 

അഞ്ച് ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന് രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് വിവോ വൈ53ഐയില്‍ ഉപയോഗിച്ചിരിക്കുന്നത്. 2500 എംഎഎച്ച്  ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രൗണ്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 

ഫോട്ടോയെടുക്കൂ സാധനങ്ങള്‍ വാങ്ങൂ

സാംസങ് ഗാലക്‌സി ജെ സീരീസിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ ഗാലക്‌സി ജെ സീരീസിലുള്ള പുതിയ ഫോണ്‍ ഗാലക്‌സി ജെ2 2018 വിപണിയിലെത്തി. 'സാംസങ് മാള്‍' എന്ന പുതിയ  സേവനവും ഗാലക്‌സി ജെ2 2018ലുണ്ട്.  ഇഷ്ടപ്പെട്ട ഉല്‍പ്പന്നത്തിന്റെ ചിത്രമെടുത്താല്‍ അതിന്റെ വിവരങ്ങള്‍ ലഭിക്കുകയും ഇ-കോമേഴ്‌സ് സൈറ്റുകള്‍ വഴി അത് വാങ്ങാന്‍  സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് സാംസങ് മാള്‍. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറിയാണ് ഗാലക്‌സി ജെ2 2018ല്‍ ഉള്ളത്. ഫോണിന്റെ  പ്രവര്‍ത്തനം മികച്ചതാക്കാനുള്ള 'ഡിവൈസ് മെയിന്റനന്‍സ് എന്ന പുതിയ ഫീച്ചര്‍ സഹിതമാണ് ഗാലക്‌സി ജെ2 2018 എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഫയലുകള്‍ മെമ്മറി കാര്‍ഡില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

5.0' സൂപ്പര്‍ അമോലെഡ് ആണ് ഡിസ്‌പ്ലേ. 2600 എംഎഎച്ച്  ബാറ്ററിയാണ് ഫോണിലുള്ളത്. റിയര്‍ ക്യാമറ 8 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 5 മെഗാപിക്‌സലുമാണ്. ഏത് ലൈറ്റിലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് ഈ ക്യാമറ. 

8190 രൂപയാണ് ഗാലക്‌സി ജെ2 2018ന്റെ വില. ഗോള്‍ഡ്, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ജിയോ ഉപയോക്താക്കള്‍ 198 രൂപ, 299 രൂപ എന്നിങ്ങനെ റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അവരുടെ മൈ ജിയോ അക്കൗണ്ടില്‍ 2750 രൂപ കാഷ്ബാക്കും ലഭിക്കും. 10ജിബി 4ജി ഡാറ്റയും ഉപഭോക്താക്കള്‍ക്ക് നേടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.