ന്യൂദല്‍ഹി: ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വിറ്റര്‍ പ്രതികരണങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മുമ്പൊരിക്കല്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ 2019 മറന്നേക്കു, നമുക്ക് 2024ല്‍ നോക്കാം എന്നായിരുന്നു അന്നത്തെ ഒമറിന്റെ ട്വീറ്റ്.
കര്‍ണാടകയില്‍ ലീഡു നില വന്നപ്പോള്‍ വില്യം ഷേക്സ്പിയറിന്റെ വാക്കുകള്‍ കടമെടുത്താണ് ഒമര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. യൂ റ്റൂ കര്‍ണാടക എന്നായിരുന്നു ട്വീറ്റ്. കര്‍ണാടകയും ചതിച്ചു എന്നര്‍ഥം വരുന്ന നിരവധി റീ ട്വീറ്റുകളും കമന്റുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: