സ്വതന്ത്ര എംഎല്‍എയെ കോണ്‍ഗ്രസ് കടത്തി

Wednesday 16 May 2018 2:22 am IST

മുള്‍ബാഗലില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിനെ മന്ത്രി ഡി.കെ. ശിവകുമാറിന്റെ കാറില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തി. ബിജെപി നാഗേഷിനെ വശത്താക്കുമെന്ന ആശങ്കയാണ് കാരണം. കെപിജെപി നേതാവും സ്വതന്ത്ര എഎല്‍എയുമായ  ആര്‍. ശങ്കറിനെയും കോണ്‍ഗ്രസ് ബന്ധപ്പെട്ടു.

ഈ എംഎല്‍എമാരെ പിന്നീട് ശിവകുമാര്‍ തന്റെ കാറില്‍ രാജ്ഭവനിലെത്തിച്ചു. എന്നാല്‍ മുഴുവന്‍ ഫലങ്ങളും പുറത്തുവരാതെ ആരെയും കാണില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.