കേരളത്തില്‍ കുടുംബങ്ങള്‍ക്കുള്ളില്‍പ്പോലും സ്ത്രീ സുരക്ഷിതയല്ല: അഡ്വ. ആശാമോള്‍

Wednesday 16 May 2018 2:31 am IST
രാജ്യത്തുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ മതാടിസ്ഥാനത്തില്‍ കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന പക്ഷപാതപരമായ മനസ്സാണ് ഭൂരിപക്ഷം മലയാളികള്‍ക്കും ഉള്ളത്. പല കാര്യങ്ങള്‍ക്കും മാതൃകാസംസ്ഥാനം എന്ന അംഗീകാരമുള്ള കേരളം പോക്‌സോ കേസുകളുടെ കാര്യത്തിലും മുന്‍പന്തിയിലാണ്.

തിരുവനന്തപുരം: ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലത്തുമാണ് സ്ത്രീകള്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്നതെങ്കില്‍ കേരളത്തില്‍ കുടുംബങ്ങള്‍ക്കുള്ളിലാണ് സ്ത്രീ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെടുന്നതെന്ന് ബിഎംഎസ് ദേശീയ സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ആശാമോള്‍ പറഞ്ഞു. കേരള എന്‍ജിഒ സംഘ് സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  

രാജ്യത്തുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ മതാടിസ്ഥാനത്തില്‍ കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന പക്ഷപാതപരമായ മനസ്സാണ് ഭൂരിപക്ഷം മലയാളികള്‍ക്കും ഉള്ളത്. പല കാര്യങ്ങള്‍ക്കും മാതൃകാസംസ്ഥാനം എന്ന അംഗീകാരമുള്ള കേരളം പോക്‌സോ കേസുകളുടെ കാര്യത്തിലും മുന്‍പന്തിയിലാണ്. 12 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുന്നതിനുവേണ്ടി നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.നിര്‍മ്മല അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സമാപന പ്രഭാഷണം നടത്തി. അനിതാ രവീന്ദ്രന്‍, കെ. വസുമതി, കെ.കെ. രാധ, അശ്വതി എസ്, ദേവി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി  പി.നിര്‍മ്മല - കോഴിക്കോട് (പ്രസിഡന്റ്), കെ.കെ. രാധ - കാസര്‍കോട്, രമാ ജ്യോതികുമാര്‍ - തൃശൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അനിതാ രവീന്ദ്രന്‍ - കൊല്ലം (ജനറല്‍ സെക്രട്ടറി), അശ്വതി.എസ് - പാലക്കാട്, ദേവിശ്രീകുമാര്‍ - തിരുവനന്തപുരം (സെക്രട്ടറിമാര്‍), മഞ്ജുള സുനില്‍ - തൃശൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.