വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്നു: സുരേഷ് ഗോപി എംപി

Wednesday 16 May 2018 2:32 am IST

കോഴിക്കോട്: വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുത്ത് തുടങ്ങിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി എംപി.  പ്രാധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണം ഒളവണ്ണ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. കാലമിത്രയായിട്ടും ബിപിഎല്‍ ലിസ്റ്റുപോലും കൃത്യമായി നല്‍കാനായിട്ടില്ല. അതിന്റെ പിന്നിലെ അജണ്ടയെന്തെന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രി ആവാസ് യോജനയുടെ അപരന്‍ ലൈഫ് പദ്ധതി ഏതുവരെയെത്തി എന്ന് നമ്മള്‍ മനസ്സിലാക്കണം. ഓരോ പദ്ധതിയും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണ്. മാറി മാറി ഭരിക്കുന്നവര്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നില്ലെന്ന് നാം  മനസ്സിലാക്കണം. 

രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ തകിടം മറിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ രാഷ്ട്രീയം വച്ച് രാഷ്ട്രത്തിന്റെ കഴുത്ത് ഞെരിക്കുകയാണ്. അവര്‍ പറയുന്ന പൊള്ളത്തരം ജനാധിപത്യത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ്. ഇവരുടെ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ വീഴാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.