കോണ്‍ഗ്രസിനെ ജനം തള്ളി: കുമ്മനം

Wednesday 16 May 2018 2:36 am IST
ഭരണ വിരുദ്ധ തരംഗം കര്‍ണ്ണാടകത്തില്‍ ഉണ്ടായതിന്റെ ഫലമായാണ് ആകെയുള്ള 222ല്‍ വെറും 78 സീറ്റില്‍ മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങിപ്പോയത്. ഇത് അംഗീകരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ പിന്‍വാതിലില്‍ കൂടി വീണ്ടും ഭരണത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്.

ചെങ്ങന്നൂര്‍: കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തിരസ്‌കരിച്ചെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് ഭരണത്തിനെതിരായ വിധിയെഴുത്താണ് കര്‍ണ്ണാടകയിലെ ജനങ്ങള്‍ നടത്തിയത്. 

  ഇതംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഭരണ വിരുദ്ധ തരംഗം കര്‍ണ്ണാടകത്തില്‍ ഉണ്ടായതിന്റെ ഫലമായാണ് ആകെയുള്ള 222ല്‍ വെറും 78 സീറ്റില്‍ മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങിപ്പോയത്. ഇത് അംഗീകരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ പിന്‍വാതിലില്‍ കൂടി വീണ്ടും ഭരണത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. 

  ഇരുമുന്നണികള്‍ക്കുമെതിരായ ജനവികാരം കേരളത്തിലും ശക്തമാണ്. അതിനുള്ള ആദ്യ മറുപടിയായിരിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. മോദി തരംഗം അവസാനിച്ചെന്ന് പാടി നടന്നവര്‍ക്കേറ്റ തിരിച്ചടിയാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.