സിദ്ധു കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി; ശിക്ഷ പിഴയില്‍ ഒതുങ്ങി

Wednesday 16 May 2018 2:39 am IST

ന്യൂദല്‍ഹി:  മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കേസില്‍ മുന്‍ ക്രിക്കറ്ററും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവജ്യോത് സിങ്ങ്‌സിദ്ധു കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി.  നിസ്സാര ശിക്ഷയെന്ന നിലയില്‍ 1000 രൂപ പിഴയടയ്ക്കാനാണ് കോടതി വിധി. 1998 ല്‍ പട്യാലയില്‍ റോഡില്‍ നിന്ന്  വാഹനം മാറ്റുന്നതിനെക്കുറിച്ചുണ്ടായ വാക്കേറ്റത്തില്‍ സിദ്ധു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുര്‍നാംസിങ്ങ് എന്നയാള്‍ കൊല്ലപ്പെട്ടതായാണ് കേസ്. 

എന്നാല്‍ വാക്കേറ്റത്തിനിടയില്‍ പരിക്കേല്‍പ്പിച്ചു എന്നതുമാത്രമാണ് സിദ്ധുവിനെതിരെ ജസ്റ്റിസ് ചെലമേശ്വറും എസ്. കെ. കൗളും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് കണ്ടെത്തിയത്.

 അതേസമയം ഇന്ത്യന്‍ ശിക്ഷാനിയമം 304(2) പ്രകാരം മനഃപൂര്‍വ്വമല്ലെങ്കിലും ശിക്ഷാര്‍ഹമായ നരഹത്യയെന്ന പരിഗണനയോടെ പഞ്ചാബ്  ഹരിയാന ഹൈക്കോടതി സിദ്ധുവിനും സുഹൃത്ത് രുപീന്ദര്‍സിങ്ങ് സന്ധുവിനും മൂന്നു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്നു. കോടതി പിന്നീട് ഇരുവര്‍ക്കും ജാമ്യം നല്‍കി.  

ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നെങ്കില്‍ സിദ്ധുവിന് മന്ത്രിസ്ഥാനം നഷ്ടമായേനെ. 

ഗുര്‍നാംസിങ്ങിന്റെ മരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ ആധാരമാക്കി സിദ്ധുവിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.