ന്യൂദല്‍ഹി: കര്‍ണാടകയിലെ ബിജെപി മുന്നേറ്റം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മോദി സര്‍ക്കാരിന്റെ വികസന നയത്തെ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് കര്‍ണാടക ഫലം. രാജ്യത്ത് ഉടനീളമുണ്ടായിരിക്കുന്ന ബിജെപി അനുകൂല വികാരം കേരളത്തിലും ദൃശ്യമാണ്.
കോണ്‍ഗ്രസ്, സിപിഎം വിരുദ്ധ വികാരമാണ് സംസ്ഥാനത്തുള്ളത്. ഇരുപാര്‍ട്ടികളെയും ജനങ്ങള്‍ക്ക് മടുത്തു. കേരളവും മാറിച്ചിന്തിക്കുന്നതിന്റെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: