സംഘപരിവാര്‍ സംഘടനകളെ അധിക്ഷേപിച്ച് സര്‍ക്കാര്‍ വക പ്രദര്‍ശനം

Wednesday 16 May 2018 2:43 am IST

തിരുവനന്തപുരം: പോലീസിനു പിന്നാലെ സാംസ്‌കാരിക വകുപ്പിനെയും ചുവപ്പിക്കുന്നു. മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ആര്‍ക്കൈവ്‌സിന്റെ പ്രദര്‍ശിനിയില്‍ നിരവധി നിയമലംഘനങ്ങള്‍.

അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലാണ്  പ്രദര്‍ശനം. കത്വാ പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ച് പ്രദര്‍ശിനിയില്‍ പെണ്‍കുട്ടിയുടെ ചിത്രമുണ്ട്.നരാധമന്മാര്‍ക്ക് മാപ്പില്ല എന്ന അടിക്കുറിപ്പിനോടൊപ്പം  ആര്‍എസ്എസ് ആണ് ഇതിനുത്തരവാദി എന്ന തരത്തിലെ വാചകവും ചേര്‍ത്തിട്ടുണ്ട്.  ആര്‍എസ്എസിനെയും പരിവാര്‍ സംഘടനകളെയും കുറ്റപ്പെടുത്തിയാണ് ചിത്രങ്ങളിലധികും.

ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ചതിന് ഒരുവിഭാഗം ആള്‍ക്കാര്‍ യുവാക്കളെ കെട്ടിയിട്ട് തല്ലിയ സംഭവവും ദാദ്രിയിലെ പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവവും രാജസ്ഥാനില്‍ ദളിതര്‍ക്കു നേരെ ആര്‍എസ്എസ് അക്രമം നടത്തുന്നു എന്ന തരത്തിലുള്ള ചിത്രങ്ങളുമുണ്ട്.

ചില നഗ്ന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടും പ്രദേശത്തെ ഡിവൈഎഫ്‌ഐക്കാരും സാംസ്‌കാരിക വകുപ്പിലെ ചില സഖാക്കളും അനുമതി നല്‍കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.