മന്ത്രി വി.എസ്.സുനില്‍കുമാര്‍ പുറത്ത്: ദിവാകരനും സി.എന്‍.ചന്ദ്രനും കയറിക്കൂടി

Wednesday 16 May 2018 2:45 am IST

തിരുവനന്തപുരം : മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്നും ഒഴിവാക്കി കമ്മറ്റി പുന:സംഘടിപ്പിച്ചു.

പി.കെ.കൃഷ്ണന്‍, കമലാ സദാനന്ദന്‍, വി.വി.ബിനു എന്നിവരാണു  എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്തായവര്‍.മന്ത്രി ഉള്‍പ്പെടെ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട കെ.ഇ.ഇസ്മയിലിന്റെ അടുപ്പക്കാരനായതിനാലാണ് ഒഴിവാക്കപ്പെട്ടത്. രാജാജി മാത്യു തോമസ്, എ.കെ.ചന്ദ്രന്‍, പി.വസന്തം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി.സുനീര്‍ എന്നിവരാണു പുതുതായി എക്‌സിക്യൂട്ടീവിലെത്തിയത്. 

ഇന്നലെ സംസ്ഥാന കൗണ്‍സിലിനു മുമ്പു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണു പുതിയ എക്‌സിക്യൂട്ടീവിനെ സംബന്ധിച്ചുള്ള നിര്‍ദേശം വച്ചത്.  തന്നെ ഒഴിവാക്കുന്നതിന്റെ കാരണം വിശദീകരിക്കാന്‍ സുനില്‍കുമാര്‍  എക്‌സിക്യൂട്ടീവില്‍ ആവശ്യപ്പട്ടപ്പോള്‍ മന്ത്രിയായതിനാല്‍ ധാരാളം പണിയുണ്ടെന്ന് മറുപടിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയത്. 

 എന്നാല്‍ പുറത്താകുമെന്ന് കരുതിയിരുന്നു സി.ദിവാകരനേയും സി.എന്‍.ചന്ദ്രനേയും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി. കെ.പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.