വിക്കറ്റ് വേട്ടയില്‍ ആന്‍ഡ്രു ടൈ

Wednesday 16 May 2018 2:51 am IST

ന്യൂദല്‍ഹി: ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ 48 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആന്‍ഡ്രു ടൈ വിക്കറ്റ്‌വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി.

12 മത്സരങ്ങളില്‍ ഇരുപത് വിക്കറ്റുകളുമായാണ് ആന്‍ഡ്രു ടൈ മുന്നില്‍ കയറിയത്. 8.02 ശതമാനമാണ് ടൈയുടെ ഇക്കോണമി നിരക്ക്്. മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയാണ് തൊട്ടു പിന്നില്‍. പതിനൊന്ന് മത്സരങ്ങളില്‍ ഹാര്‍ദിക് 18 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഉമേഷ് യാദവ് 12 മത്സരങ്ങളില്‍ 17 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.ദല്‍ഹിയുടെ ബൗള്‍ട്ടാണ് നാലാം സ്ഥാനത്ത്. 12 മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ നേടി.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുജീബ് റഹ്മാന്‍ പതിനൊന്ന് മത്സരങ്ങളില്‍ 14 വിക്കറ്റ് നേടി അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ ആറാം സ്ഥാനത്തുമുണ്ട്്. സുനിലിന് 12 മത്സരങ്ങളില്‍ 14 വിക്കറ്റായി.

തിങ്കളാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് താരം ഉമേഷ് യാദവ് വിക്ക്റ്റ്‌വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് പത്ത് വിക്കറ്റിന് കിങ്‌സ് ഇലവനെ തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.