ശശാങ്ക് മനോഹര്‍ വീണ്ടും ഐസിസി ചെയര്‍മാന്‍

Wednesday 16 May 2018 2:52 am IST

ദുബായ്: ബിസിസിഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹറെ വീണ്ടും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മനായി തെരഞ്ഞെടുത്തു. ഐസിസി ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠമായാണ് ശശാങ്ക് മനോഹറെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

2016 ല്‍ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍ മാനായി ശശാങ്കറിന് ഇത് രണ്ടാമൂഴമാണ്. രണ്ട് വര്‍ഷമാണ് കാലാവധി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ശശാങ്ക് ഐസിസിയില്‍ പുതിയ ഭരണപരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു.

വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എല്ലാ ഐസിസി ഡയര്‍ക്ടര്‍മാര്‍ക്കും നന്ദി. അവരുടെ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നുയെന്ന് ശാശാങ്ക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.