സ്പിന്നര്‍മാര്‍ ഇന്ത്യക്ക് വെല്ലുവിളിയാകും : അഫ്ഗാന്‍ ക്യാപ്റ്റന്‍

Wednesday 16 May 2018 2:53 am IST

ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പോരാട്ടം നടത്തുകയാണ് തന്റെ ടീമിന്റെ ലക്ഷ്യമെന്ന് അഫ്ഗാനിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ അസ്ഗര്‍ സറ്റാനിക്‌സായി പറഞ്ഞു.

ബംഗളൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 14 ന് ഇന്ത്യ-അഫഗാനിസ്ഥാന്‍ ടെസ്റ്റ് ആരംഭിക്കും. അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റാണിത്.

ഞങ്ങളുടെ ലോക നിലവരാമുള്ള സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളിയാകും. വിരാട് കോഹ്‌ലി ഇല്ലെങ്കിലും ഇന്ത്യന്‍ ടീം ശക്തമാണ് . അവര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് ലക്ഷ്യമെന്ന് അസ്ഗര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാരായ റാഷീദ് ഖാന്‍, മുജീബ് സാദ്രന്‍, ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബി എന്നിവര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചുവരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.