പുരസ്‌കാര നിശ, ആദര സമര്‍പ്പണത്തിന്റെ വേദി

Wednesday 16 May 2018 2:58 am IST
നൃത്തത്തിലൂടെ കലാരംഗത്ത് പിച്ചവെച്ച് ജീവിതഗന്ധികളായ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി വൈവിധ്യപൂര്‍ണമായ സിനിമകളില്‍ ചുവടുറപ്പിച്ച കെപിഎസി ലളിത മലയാള സിനിമയ്ക്ക് മറക്കാനാവാത്ത പേരാണ്.

കൊച്ചി : നടന്‍ മധുവിനും ആയുര്‍വേദാചാര്യന്‍ ഡോപി.കെ. വാര്യര്‍ക്കും ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരവും ജന്മഭൂമി സിനിമ അവാര്‍ഡും വിതരണംചെയ്യുന്ന ചടങ്ങ് ആദര സമര്‍പ്പണത്തിനുള്ള വേദി കൂടിയാവും. സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ട മുന്നു പ്രതിഭകളെ ആദരിക്കും. ലളിതസുഭഗമായ അഭിനയത്തിന്റെ മുഖശ്രീ കെപിഎസി ലളിത, ഹാസ്യാഭിനയത്തിന്റെ വേറിട്ട മുഖം കുഞ്ചന്‍, നിര്‍മ്മാണത്തിലും അഭിനയത്തിലും മുദ്ര പതിപ്പിച്ച പ്രേം പ്രകാശ് എന്നിവരെയാണ് ജന്മഭൂമി ഈ മാസം പതിനെട്ടിലെ താരനിശയില്‍ ആദരിക്കുക.

നൃത്തത്തിലൂടെ കലാരംഗത്ത് പിച്ചവെച്ച്  ജീവിതഗന്ധികളായ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി വൈവിധ്യപൂര്‍ണമായ സിനിമകളില്‍ ചുവടുറപ്പിച്ച  കെപിഎസി ലളിത മലയാള സിനിമയ്ക്ക് മറക്കാനാവാത്ത പേരാണ്. 

 ഒന്നോ രണ്ടോ രംഗങ്ങളാണെങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ നിലയുറപ്പിക്കാന്‍ കഴിയുന്ന അഭിനയ ശൈലിതന്നെയാണ് കുഞ്ചന്റെ പ്രത്യേകത. അറുനൂറിലേറെ സിനിമകളിലൂടെ ഇന്നും നിറസാന്നിധ്യമാണ് കുഞ്ചന്‍. 

കെ. എസ് സേതുമാധവന്റെ അരനാഴികനേരം എന്ന സിനിമയില്‍ അഭിനയിച്ച് സിനിമാരംഗത്തെത്തിയ പ്രേംപ്രകാശ്, പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയുമായി നിര്‍മ്മാണരംഗത്ത് എത്തി. ആദ്യ സിനിമ തന്നെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌സാരം നേടി. 

ജന്മഭൂമി സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു: തൊണ്ടിമുതല്‍ മികച്ച സിനിമ, സുരാജ് നടന്‍, പാര്‍വതി നടി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.