എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് അപകടം ; ഒരാള്‍ മരിച്ചു

Wednesday 16 May 2018 10:00 am IST

കൊച്ചി: നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റ് ജീവനക്കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറരയോടെ മണിയോടെയാണ് അപകടം നടന്നത്. സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡില്‍ നടന്ന അപകടത്തില്‍ പത്തനംതിട്ട സ്വദേശിയായ ആലുവ എരുമത്തല ചുട്ടിപറമ്ബില്‍ വീട്ടില്‍ സി.ജെ സാമുവല്‍ കുട്ടി (51 )യാണ് മരിച്ചത്.

ഓലിമുകള്‍ ജുമ മസ്ജിദിന് സമീപത്തുളള പെട്രോള്‍ പമ്പില്‍ നിന്നും സര്‍വീസ് നടത്താനായി ബസ് റോഡിലേക്ക് പിന്നോട്ട് എടുക്കുന്നതിനിടയില്‍ ആലുവ ഭാഗത്തു നിന്ന് വരുകയായിരുന്ന സാമുവലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാമുവല്‍ ഓടിച്ചിരുന്ന യമഹ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. സാമുവലിന്റെ വയറിലൂടെ കയറിയിറങ്ങിയ ബസ് അന്‍പതുമീറ്ററോളം പിന്നോട്ടുവന്ന് അവിടെയുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച് സമീപത്തെ തടിമില്ലിന്റെ കെട്ടിടത്തില്‍ ഇടിച്ചാണ് നിന്നത്. 

ഇരുമ്ബനം എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റിലെ ജീവനക്കാരനാണ് സാമുവല്‍ കുട്ടി. കാക്കനാട് എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശഹബാന്‍ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ അല്ല ബസ് ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രാഫിക് പൊലീസ് എസ്.ഐ മധു,രാധാകൃഷ്ണന്‍ എന്നിവര്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ:നിര്‍മ്മല. മക്കള്‍: അജു, എബിന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.