ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡി-എസുമായി സഖ്യത്തിലേര്‍പ്പെട്ടത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി നേതാവ് സദാനന്ദഗൗഡ. പരസ്പരം പോരടിച്ച പാര്‍ട്ടികളാണ് ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറും ധര്‍മേന്ദ്ര പ്രധാനും രാവിലെ ബംഗളൂരുവിലെ ബി.ജെ.പി ഒാഫീസിലെത്തിയിരുന്നു. ജനാധിപത്യ രീതികള്‍ പാലിച്ച് കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളെ അറിയിച്ചു. ബി.ജെ.പി തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപകരിക്കുമെന്നും ഇന്ന് വീണ്ടും ഗവര്‍ണറെ കാണുമെന്നും ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: