കര്‍ണാടക തെരഞ്ഞെടുപ്പ്: 30 ലക്ഷത്തിലധികം ട്വീറ്റുകളുടെ പ്രവാഹം

Wednesday 16 May 2018 4:45 pm IST
ട്വിറ്ററില്‍ ഏറ്റവും കൂടുതലായി പരാമര്‍ശിക്കപ്പെട്ട വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതേസമയം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് ഏറ്റവും അധികമായി ട്വിറ്ററില്‍ പരാമര്‍ശിക്കപ്പെട്ടത്.

ന്യൂദല്‍ഹി: കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ട്വീറ്ററിലൂടെ പ്രവഹിച്ചത് 30 ലക്ഷത്തിലധികം ട്വീറ്റുകള്‍.

ഇതില്‍ ബിജെപിക്ക് അനുകൂലമായി ഉയര്‍ന്ന ശബ്ദം 51 ശതമാനമായിരുന്നു. കോണ്‍ഗ്രസിനെ അനുകൂലിച്ച് 42 ശതമാനവും ജനദാദള്‍ സെക്കുലറിനെ അനുകൂലിച്ച് ഏഴ് ശതമാനം ട്വീറ്റുകളും പിറന്നു.

ട്വിറ്ററില്‍ ഏറ്റവും കൂടുതലായി പരാമര്‍ശിക്കപ്പെട്ട വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതേസമയം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് ഏറ്റവും അധികമായി ട്വിറ്ററില്‍ പരാമര്‍ശിക്കപ്പെട്ടത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മൂന്ന് ദശലക്ഷം ട്വീറ്റുകളാണ് കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് മേധാവി മഹിമ കൗള്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.