ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡി-എസുമായി സഖ്യത്തിലേര്‍പ്പെട്ടത് ജനാധിപത്യ വിരുദ്ധമെന്ന് കേന്ദ്ര മന്ത്രി സദാനന്ദഗൗഡ. പരസ്പരം പോരടിച്ച പാര്‍ട്ടികളാണ് ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസ് ജെഡി-എസ് സഖ്യവും ശ്രമം തുടരുകയാണ്. എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ നീക്കം നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാര്‍ക്ക് നൂറ് കോടി രൂപ വരെ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: