റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം

Wednesday 16 May 2018 1:23 pm IST
കോട്ടയം വിജിലന്‍സ് കോടതിയാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കു പുറമേ മുന്‍ കളക്ടര്‍ എന്‍. പത്മകുമാറിനെതിരെയും പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ച കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കു പുറമേ മുന്‍ കളക്ടര്‍ എന്‍. പത്മകുമാറിനെതിരെയും പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

കേസില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. നേരത്തെ റോഡ് നിര്‍മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം കോട്ടയം വിജിലന്‍സ് കോടതി അനുവദിച്ചിരുന്നു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയതി അറിയക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.