മേല്‍പ്പാലം തകര്‍ച്ച: മരണം 18; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Wednesday 16 May 2018 2:03 pm IST
ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അറിയിച്ചു. മേല്‍പ്പാലത്തിന്റെ രണ്ടു തൂണുകളാണ് തകര്‍ന്നുവീണത്. ഇതോടെ ഇവയില്‍ താങ്ങി നിര്‍ത്തിയിരുന്ന വലിയ കോണ്‍ക്രീറ്റ് സ്‌ളാബും വീണു.

ലക്‌നൗ: യുപിയിലെ വാരാണസിയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അറിയിച്ചു. മേല്‍പ്പാലത്തിന്റെ രണ്ടു തൂണുകളാണ് തകര്‍ന്നുവീണത്. ഇതോടെ ഇവയില്‍ താങ്ങി നിര്‍ത്തിയിരുന്ന വലിയ കോണ്‍ക്രീറ്റ് സ്‌ളാബും വീണു.

നിരവധി വാഹനങ്ങളും ഇതിനടിയില്‍ പെട്ട് നശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കി. അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്താണ് മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങിയതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോട്ട് ചെയ്തു. നിര്‍മ്മാണത്തിലെ  അപാകതയാണ് കാരണമെന്ന് കരുതപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.