നേപ്പാളിൽ സൈനിക ഹെലികോപ്ടർ തകർന്ന് രണ്ട് മരണം

Wednesday 16 May 2018 4:24 pm IST

കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥില്‍ സൈനിക ഹെലികോപ്ടർ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ഇന്നു രാവിലെയായിരുന്നു സംഭവം.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയുള്ള മുക്തിനാഥിലാണ് ഈ അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ അപകടം നേപ്പാള്‍ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.