കശ്മീരില്‍ കേന്ദ്രം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Wednesday 16 May 2018 6:09 pm IST
റംസാനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ ഉപാധികളോടെ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദവും കലാപവും പ്രോത്സാഹിപ്പിക്കാനുള്ള കാലയളവായി ഈ അവസരത്തെ കാണരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു

ന്യൂദല്‍ഹി: റംസാനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ ഉപാധികളോടെ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും  ഭീകരവാദവും കലാപവും പ്രോത്സാഹിപ്പിക്കാനുള്ള കാലയളവായി ഈ അവസരത്തെ കാണരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

അടുത്ത മുപ്പതു ദിവസത്തേക്ക് സൈനികനീക്കങ്ങള്‍ പാടില്ലെന്നു കേന്ദ്രം നിര്‍ദേശം നല്‍കി എന്നാല്‍ പ്രകോപനമില്ലാതെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള അനുമതിയും സൈന്യത്തിനു നല്‍കിയിട്ടുണ്ട്. 

റംസാന്‍ സമാധാനപരമായി ആചരിക്കാന്‍ കേന്ദ്രം സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയേയും അറിയിച്ചിട്ടുണ്ട്. 

റംസാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ റംസാന്‍ മാസത്തില്‍ തുടങ്ങി അമര്‍നാഥ് യാത്രയും ഈദും അവസാനിക്കുന്നതു വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്ന കാര്യവും മുഫ്തി ഓര്‍മിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.