പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി

Wednesday 16 May 2018 6:29 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി.

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. അതേസമയം സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ അതിര്‍ത്തിരക്ഷാ സേന വിഫലമാക്കി. 

19നാണ് പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുക. കഴിഞ്ഞ ദിവസം സാംബാ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തിയില്‍ സംശാസ്പദമായ സാഹചര്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പരിശോധന നടത്തുന്നതിനിടെയായിരുന്നു പാക്ക് ആക്രമണം. 

നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ പാക് സൈന്യം ശ്രമിക്കുന്നതിനെത്തുടര്‍ന്ന് മേഖലയില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.