ന്യൂസ് പോര്‍ട്ടലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ല

Wednesday 16 May 2018 6:39 pm IST
ന്യൂസ് പോര്‍ട്ടലുകള്‍ക്കും വെബ് സൈറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് ഉദ്ദേശ്യമില്ലെന്ന് വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അറിയിച്ചു. ഇവര്‍ സ്വയംനിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

ന്യൂദല്‍ഹി: ന്യൂസ് പോര്‍ട്ടലുകള്‍ക്കും വെബ് സൈറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് ഉദ്ദേശ്യമില്ലെന്ന് വാര്‍ത്താവിതരണ  മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്  അറിയിച്ചു. ഇവര്‍ സ്വയംനിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടര്‍ന്നാണ് വകുപ്പ് മന്ത്രി കാര്യം വ്യക്തമാക്കിയത്. 

സര്‍ക്കാരും മീഡിയയും എന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ രാജ്യത്തിന്റെ നെടുംതൂണുകളില്‍ ഒന്നാണെന്ന് മനസിലാക്കുന്നയാളാണ് പ്രധാനമന്ത്രി. അതിനാല്‍ അവര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടത്. 

കഴിഞ്ഞ ദിവസമാണ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയേല്‍ക്കുന്നത്. കായിക വകുപ്പിന്റെ ചുമതലയും റാത്തോഡ് വഹിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.