വരാപ്പുഴ കസ്റ്റഡി കൊലപാതകം എ.വി.ജോര്‍ജിനെ വീണ്ടും ചോദ്യംചെയ്തു

Wednesday 16 May 2018 6:59 pm IST
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എസ്പിയെ ചോദ്യം ചെയ്തത്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എസ്പിയെ ചോദ്യം ചെയ്തത്. 

സിറ്റി സെന്‍ട്രല്‍ സ്‌റ്റേഷനോടു ചേര്‍ന്നുള്ള സേഫ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. കേസില്‍ എസ്പിയെ പ്രതി ചേര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു ചോദ്യം ചെയ്യല്‍. 

സംഭവത്തില്‍ റൂറല്‍ എസ്പിക്കു സംഭവിച്ച വീഴ്ചകളുമായി ബന്ധപ്പെട്ട് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍, റൂറല്‍ എസ്പിയെ പ്രതിചേര്‍ക്കാതിരിക്കാന്‍ സിപിഎം ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടിയുണ്ടാവില്ലെന്നാണ് സൂചന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.