ശ്രീകൃഷ്ണന്‍ മഹാഭാരതത്തില്‍ തുറന്നു പറയുന്നു

Thursday 17 May 2018 2:12 am IST
എനിക്ക് ഒരു ദേവനെയും ആശ്രയിക്കേണ്ടതില്ല. എല്ലാ ദേവന്മാരും ക്ഷര പുരുഷന്മാരും അക്ഷര പുരുഷന്മാരും എന്നെ ആശ്രയിച്ചുകൊണ്ടാണ് സ്വന്തം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മാവിനെയോ, മഹാദേവനെയോ മറ്റേതെങ്കിലും ദേവന്മാരെയോ, എന്റെ തത്ത്വം അറിയുന്നവര്‍ (=പ്രതിബുദ്ധാഃ) സേവിക്കുന്നില്ല. കാരണം, ആ ദേവന്മാരില്‍നിന്ന് കിട്ടുന്ന ഫലം വളരെ പരിമിതമാണ്-അതി തുച്ഛവും നമിക്കുന്നതുമാണ്.) ഈ വസ്തുതതന്നെയാണ് ഗീതയിലും ഭഗവാന്‍ ആവര്‍ത്തിച്ചിട്ടുള്ളത്.

രുദ്രം സമാത്രിതാ ദേവാഃ

രുദ്രോ ബ്രഹ്മാണമാശ്രിതഃ

ബ്രഹ്മാമാമാശ്രിതോ രാജന്‍

നാഹം കംചി ദുപാശ്രിതഃ

(ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ശ്രീരുദ്രനെ ആശ്രയിച്ച് നില്‍ക്കുന്നു. ശ്രീരുദ്രന്‍ ബ്രഹ്മാവിനെയും ബ്രഹ്മാവ് എന്നെയും ആശ്രയിച്ച് സ്ഥിതി ചെയ്യുന്നു. ഞാന്‍ ആരെയും ആശ്രയിച്ചല്ല സ്ഥിതിചെയ്യുന്നത്.)

സമാശ്രയോ ന കശ്ചിത്തു

സര്‍വ്വേഷാമാശ്രയോ ഹ്യഹം

ബ്രഹ്മാണം ശിതികണ്ഠാ ച

യാശ്ചാന്യാ ദേവതാഃ സ്മൃതാഃ

പ്രതിബുദ്ധാ ന സേവന്തേ

യതഃ പരിമിതം ഫലം

(എനിക്ക് ഒരു ദേവനെയും ആശ്രയിക്കേണ്ടതില്ല. എല്ലാ ദേവന്മാരും ക്ഷര പുരുഷന്മാരും അക്ഷര പുരുഷന്മാരും എന്നെ ആശ്രയിച്ചുകൊണ്ടാണ് സ്വന്തം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മാവിനെയോ, മഹാദേവനെയോ മറ്റേതെങ്കിലും ദേവന്മാരെയോ, എന്റെ തത്ത്വം അറിയുന്നവര്‍ (=പ്രതിബുദ്ധാഃ) സേവിക്കുന്നില്ല. കാരണം, ആ ദേവന്മാരില്‍നിന്ന് കിട്ടുന്ന ഫലം വളരെ പരിമിതമാണ്-അതി തുച്ഛവും നമിക്കുന്നതുമാണ്.) ഈ വസ്തുതതന്നെയാണ് ഗീതയിലും ഭഗവാന്‍ ആവര്‍ത്തിച്ചിട്ടുള്ളത്.

''അന്തവത്തു ഫലം തേഷാം

തദ്ഭവത്യല്‍പ മേധസാം'' (ഗീ-7-23)

(മറ്റു ദേവന്മാരെ സേവിക്കുന്നവര്‍ ബുദ്ധി കുറഞ്ഞവരാണ്. ആ ദേവന്മാര്‍ തരുന്ന ഫലം നാശമുള്ളതാണ്.)

ഈ ശാസ്ത്രം അറിയുന്നവന്‍ ബുദ്ധിമാനും കൃതാര്‍ത്ഥനും ആയിത്തീരും (15-20)

മയാ ഉക്തം ഇദം ശാസ്ത്രം

ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ശാസ്ത്രമാണ് എന്ന് ഭഗവാന്‍ പറയുന്നു. ''ഗീതാ ശാസ്ത്രമിദം'' എന്ന് മാഹാത്മ്യത്തിലും പറഞ്ഞു. ''ഏകം ശാസ്ത്രം ദേവകീ പുത്ര ഗീതം-ദേവകീ പുത്രനായ കൃഷ്ണന്‍ ഉപദേശിച്ച ഈ ശാസ്ത്രനാമമാണ് മുഖ്യശാസ്ത്രം-എല്ലാവരും, സുപ്രീംകോടതി വിധി പോലെ അംഗീകരിക്കേണ്ടതും അനുസരിക്കേണ്ടതുമായ ശാസ്ത്രം എന്നും പറഞ്ഞു. പിന്നെ എന്താണ്  ഈ അധ്യായത്തിന്റെ ഒടുവില്‍ ''ഗുഹ്യതമംശാസ്ത്രം'' എന്ന് ഭഗവാന്‍ പറഞ്ഞത്?

സര്‍വ്വവേദപുരാണേതിഹാസങ്ങളുടെയും സകല ധര്‍മ്മ ശാസ്ത്രങ്ങളുടെയും സാരാര്‍ത്ഥമാണ്  ഗീത. ഗീതയിലെ 15-ാം അധ്യായം മുഴുവന്‍ ഗീതയുടെയും സംക്ഷേപരൂപത്തിലുള്ളതാണ് എന്ന് നാം മനസ്സിലാക്കണം. എങ്കില്‍ ''ഗുഹ്യതമം'' എന്ന് ഈ അധ്യായത്തിനെ എന്തിനാണ് ശേഷിപ്പിച്ചത്. ഗുഹ്യതമം എന്നാല്‍ അതിരഹസ്യം എന്നര്‍ത്ഥം. എന്തിനാണ് ഒളിപ്പിച്ചു വക്കുന്നത്. ഈ ശാസ്ത്രം അറിയാനും അനുഷ്ഠിക്കാനും ഉള്ള കഴിവില്ലാത്തവര്‍ക്ക് യോഗ്യതയില്ലാത്തവര്‍ക്ക് ഈ ശാസ്ത്രം ഉപദേശിക്കരുത് എന്നു താല്‍പര്യം.

കഴിഞ്ഞ ജന്മത്തിലെ പാപകര്‍മ്മങ്ങളുടെ ഫലമായിട്ടാണ് ഈ ജന്മത്തില്‍ ബുദ്ധിയില്ലാതെ വരുന്നത്. അര്‍ജ്ജുനാ, നീ അനഘനാണ്-പാപമില്ലാത്തവനാണ്, അതിനാല്‍ ബുദ്ധിയുള്ളവനാണ്. അതുകൊണ്ടാണ് നിനക്ക് ഈ ഗീതാശാസ്ത്രം ഉപദേശിക്കുന്നത്.

ഏതഭ് ബുദ്ധപാ ബുദ്ധിമാന്‍ സ്യാല്‍ (15-20)

ഈ അധ്യായത്തിലെ വിജ്ഞാനം മനസ്സിലാക്കി, മനനം ചെയ്യണം.അതിന് സദ്ഗുരുനാഥനെ സമീപിക്കണം. ഗുരുനാഥന്‍, ഭഗവാന്റെ പ്രതിനിധിയാണ്. 'ആചാര്യം മാം വിജാനീയാല്‍' എന്ന് ഭഗവാന്‍ ഭാഗവതത്തില്‍ പറയുന്നു. ആധ്യാത്മിക ജ്ഞാനത്തിന്റെ പ്രക്രിയയായ ഭക്തിപൂര്‍വ്വകമായ ഭഗവത് സേവനം ഭഗവാന്റെ അന്തരംഗ ശക്തിയില്‍ ഉള്‍പ്പെട്ടിട്ടാണ് നാം നടത്തുന്നത്. ഭഗവാന്റെ രൂപങ്ങള്‍, അവതാരങ്ങള്‍, തിരുനാമങ്ങള്‍, ഭാഗവതം, ഗീത മുതലായ ഭഗവദീയ ഗ്രന്ഥങ്ങള്‍ ഇവ കേള്‍ക്കുമ്പോഴും കീര്‍ത്തിക്കുമ്പോഴും നാം ഭഗവാനുമായുള്ള ബന്ധത്തില്‍ ഉള്‍പ്പൂകുകയാണ് ചെയ്യുന്നത്. ഈ അറിവ് നേടിയവനെയാണ് ഭഗവാന്‍.

ബുദ്ധിമാന്‍ സ്യാത് (15-20)

ബുദ്ധിമാനായി തീരുമെന്ന് പ്രഖ്യാപിക്കുന്നത്. ഭഗവാന്‍ ആറാം അധ്യായത്തിന്റെ ഒടുവിലത്തെ ശ്ലോകത്തില്‍ (47) ഇക്കാര്യം പറഞ്ഞുവച്ചതാണ്.

''യോഗിനാം അപിസര്‍വേഷാം മദ്ഗതേനാ ആത്മാനാന്തരത്മാനാ'' ശ്രദ്ധാവാന്‍ ഭജതേ യോ മാം സമേയുക്തമോ മതഃ'' (എല്ലാ തരത്തിലും എല്ലാ തലത്തിലും ഉള്ള യോഗികളില്‍ വച്ച് ശ്രേഷ്ഠന്‍ ശ്രദ്ധയോടുകൂടി മനസ്സിനെയും ബുദ്ധിയെയും എന്നില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് സ്‌നേഹപൂര്‍വം സേവിക്കുന്നവനാണ്)എന്നാണ് എന്റെ മതം.

ശ്രീശങ്കരാചാര്യര്‍- ''മദ്ഗതേന അന്തരാത്മനാ'' എന്ന പദങ്ങള്‍ വ്യാഖ്യാനിക്കുന്നു-മദ്ഗതേന=മയി=വാസുദേവേ, ഗതേന=സമാനിതേന 

അത്മനാ=അന്തഃകരണേന (വാസുദേവ പുത്രനായ എന്നില്‍ സമാഹിതമായ-സമര്‍പ്പിതമായ അന്തഃകരണംകൊണ്ട്.)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.