1). മാണിക്യം :
മാണിക്യത്തിന് ചുവപ്പ് നിറമാണ്. ഇത് കടുംചുവപ്പ്, റോസ് നിറം, കറുപ്പ് കലര്‍ന്ന ചുവപ്പുനിറം ഇങ്ങനെ വ്യത്യസ്തങ്ങളായ ചുവപ്പ് നിറങ്ങളില്‍ ലഭിക്കുന്നു. ഇത് വളരെ വിലപിടിപ്പുള്ള രത്നമാണ്.
2). മുത്ത് :
മുത്ത് വെള്ള, മഞ്ഞ, റോസ്, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വെള്ള നിറമുള്ള മുത്തുകളാണ് രത്നാഭരണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
3). പവിഴം :
ചുവപ്പ് നിറം, സിന്ദൂര നിറം, കാവി കലര്‍ന്ന ചുവപ്പ് നിറം എന്നീ നിറങ്ങളില്‍ പവിഴം ലഭിക്കുന്നു.
4). മരതകം :
മരതകം വിവിധ തരം പച്ചവര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു.
5). പുഷ്യരാഗം :
പുഷ്യരാഗം മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ലഭ്യമാണ്
6). വജ്രം :
വജ്രം വെളുപ്പ്, മഞ്ഞ, റോസ്, ചുവപ്പ്, നീല, കറുപ്പ്, എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
7). ഇന്ദ്രനീലം :
ഇളംനീല, കടുംനീല എന്നിങ്ങനെ ഇന്ദ്രനീലം ലഭ്യമാണ്.
8). ഗോമേദകം :
ഗോമേദകം തേന്‍നിറം, ഗോമൂത്രത്തിന്റെ നിറം എന്നീ നിറങ്ങളില്‍ ലഭിക്കുന്നു. ചുവപ്പ് നിറമുള്ളവയുമുണ്ട്.
9). വൈഡൂര്യം :
വെളുപ്പ് നിറത്തില്‍, മഞ്ഞനിറത്തില്‍, കറുപ്പ് നിറത്തില്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ വൈഡൂര്യം ലഭിക്കുന്നു. ഈ രത്നം തിരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് മറു ഭാഗത്തേയ്ക്ക് പ്രകാശമോടുന്നതായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: