ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ്

Wednesday 16 May 2018 8:36 pm IST

 

ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലും ഡെങ്കിപ്പിനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചായത്തിലെ കോളിത്തട്ടില്‍ 20 ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഡെങ്കി സ്ഥിരീകരിച്ച 20 ഓളം പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളുമായി മുന്നിട്ടിറങ്ങിയത്.  ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രന്റെ നേതൃത്വത്തില്‍ 10 ഓളം സ്‌ക്വാഡുകളായി തിരിഞ്ഞ് മേഖലയിലെ വീടുകള്‍ കയറിയുള്ള ബോധവത്കരണവും ഉറവിട കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. കൊട്ടിയൂരില്‍ കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. ഇരിട്ടി താലൂക്കാശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ യു.എം. മാധവന്‍, ഉളിക്കല്‍ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജയരാജന്‍, വാര്‍ഡ് മെമ്പര്‍ സുനുകിനാത്തി, കുടുംബശ്രീ ആശവര്‍ക്കര്‍മാര്‍ എന്നിവരും   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.