'പൊന്‍കതിര്‍' എക്‌സിബിഷന് നാളെ തുടക്കം

Wednesday 16 May 2018 8:37 pm IST

 

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും. 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും പിആര്‍ഡി സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.  

    വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മെഗാ എക്‌സിബിഷന്‍ 'പൊന്‍കതിര്‍' 18ന് രാവിലെ 9.30ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിലെ വിവിധ വകുപ്പുകളും സഹകരണ സ്ഥാപനങ്ങളും ഒരുക്കുന്ന 180ഓളം സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന മെഗാ എക്‌സിബിഷന്‍ മെയ് 25 വരെ തുടരും.  

19ന് വൈകീട്ട് അഞ്ചിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍. 6.30ന് കൈത്തറി സറ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ ബ്രാന്റ് ലോഞ്ചിങ്ങ് പി.കെ ശ്രീമതി എംപി നിര്‍വഹിക്കും. 7 മണിക്ക് രാഗസായാഹ്നം സംഗീത പരിപാടി. 20ന് വൈകിട്ട് നാലിന് വിമാനത്താവളം: വികസന സാധ്യതയുടെ ആകാശം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ഗാനമേള. 21ന് വൈകീട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 7 മണിക്ക് വെയില്‍ നാടക പ്രദര്‍ശനം. 22ന് വൈകീട്ട് 7 മണിക്ക് ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ. 23ന് വൈകിട്ട് 4ന് നടക്കുന്ന അതിഥി തൊഴിലാളി സംഗമത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും ആരോഗ്യ പരിശോധനയും സംഘടിപ്പിക്കും. വൈകിട്ട് 7ന് ഗുരുദേവ ജ്ഞാനമൃതം ഡാന്‍സ് ഫ്യൂഷന്‍. 24ന് വൈകിട്ട് 7 മണിക്ക് ബാബുരാജ്‌നൈറ്റ്. 25ന് വൈകിട്ട് 6 മണിക്ക് അനന്തരം ആനി സ്ത്രീ ശാക്തീകരണ നാടകം അരങ്ങേറും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.