മയ്യഴി: എഴുത്തും ദേശവും എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി മാഹിയില്‍ സാഹിത്യ സെമിനാറും സംവാദവും പുസ്തക പ്രകാശനവും നടത്തുന്നു. 19ന് രാവിലെ 10ന് മാഹി സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന് മോഡറേറ്ററായിരിക്കും. ഡോ.ഖദീജ മുംതാസ്, ഡോ.എസ്.ശാരദക്കുട്ടി, ഡോ.പി.പവിത്രന്, അശോകന് ചരുവില്‍, പി.എന്‍.ഗോപീകൃഷ്ണന്, പീയൂഷ് മാണിയമ്പത്ത് എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 3ന് പുസ്തക പ്രകാശന സമ്മേളനം സംഘാടക സമിതി ചെയര്മാന് കൂടിയായ എം.മുകുന്ദന്റെ അധ്യക്ഷതയില്‍ ഡോ.വി.രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം.രാഘവന്റെ ‘നങ്കീസ്’നോവല്‍ സക്കറിയയും സി.എച്ച്.ഗംഗാധരന്റെ മയ്യഴി അശോകന് ചരുവിലും പ്രകാശനം ചെയ്യും. മയ്യഴിക്കൂട്ടം പ്രസിദ്ധീകരിച്ച സി.എച്ച്.ഗംഗാധരന്റെ ‘എന്റെ മയ്യഴി, നിങ്ങളുടെയും’ പുസ്തക വില്പനയില് നിന്നും ലഭിച്ച ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറും. ഇ.എം.അഷറഫ് സംവിധാനം ചെയ്ത ബോണ്‍ ഷൂര്‍ മയ്യഴി സിനിമയുടെ പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: