കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം

Wednesday 16 May 2018 8:47 pm IST

 

കണ്ണൂര്‍: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ അമ്പത്തിയൊന്നാമത് സംസ്ഥാന സമ്മേളനം 19, 20, 21 തിയ്യതികളില്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കും. 19ന് രാവിലെ 10.30ന് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോര്‍ഡംഗം ഡോ.കെ.എന്‍.ഹരിലാല്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് 6.15ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 8.30ന് കേരള ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന ഫോക്ഫ്യൂഷന്‍ കലാപരിപാടികള്‍ ഉണ്ടാകും. 20ന് രാവിലെ 11.30ന് വനിതാസമ്മേളനം മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. വൈകിട്ട് 3.30ന് ജീവനക്കാര്‍ അണിനിരക്കുന്ന പ്രകടനം. തുടര്‍ന്ന് സ്‌റ്റേഡിയം കോര്‍ണറില്‍ ചേരുന്ന പൊതുസമ്മേളനം കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. 21ന് ഉച്ചക്ക് രണ്ടിന് യാത്രയപ്പ് സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ കെ.പി.സഹദേവന്‍, കെ.കെ.ശശികുമാര്‍, എം.പ്രശാന്ത്, വി.സുരേഷ്‌കുമാര്‍, എ.പ്രദീപ് എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.