നോക്കുകൂലി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി

Wednesday 16 May 2018 9:05 pm IST

 

കണ്ണൂര്‍: ജില്ലയില്‍ നോക്കുകൂലി സമ്പ്രദായം കര്‍ശനമായി തടയാന്‍ കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.  നോക്കുകൂലി വാങ്ങിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍.ടി.വി  തൊഴിലാളി ഭാരവാഹികളെ അറിയിച്ചു. നോക്കുകൂലി വാങ്ങുന്നത് ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് യൂണിയന്‍ ഭാരവാഹികളും പ്രഖ്യാപിച്ചു. തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് യൂനിയന്‍ ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു.  വിവിധ ട്രേഡ് യൂനിയനുവേണ്ടി കെ.വി.രാഘവന്‍ (ഐഎന്‍ടിയുസി), കെ.പി.രാജന്‍ (സിഐടിയു), ജ്യോതിര്‍ മനോജ് (ബിഎംഎസ്), എ.ടി.നിഷാന്ത് (ഐഎന്‍യുസി), ലാലു കുന്നപ്പളളി (ഐഎന്‍ടിയുസി) എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.