വയറിംഗ് തൊഴിലാളി മാര്‍ച്ച് നാളെ

Wednesday 16 May 2018 9:06 pm IST

 

ചക്കരക്കല്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് വയറിംഗ് തൊഴിലാളികള്‍ നടത്തുന്ന മാര്‍ച്ച് നാളെ രാവിലെ 10ന് ചക്കരക്കല്‍ ചൂളയില്‍വെച്ച് ആരംഭിക്കും. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ സ്വന്തമായി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച ജോലികള്‍ക്ക് മാത്രമേ ടെസ്റ്റ് കംപ്ലീഷന്‍ റിപ്പോര്‍ട്ട് ഒപ്പിട്ട് നല്‍കാനാകൂ എന്ന നിയമം നിലനില്‍ക്കെ ലൈസന്‍സ് ഇല്ലാതെ വയറിംഗ് ജോലി ചെയ്യുന്നവര്‍ക്കും മറ്റും കംപ്ലീഷന്‍ റിപ്പോര്‍ട്ട് ഒപ്പിട്ട് കൊടുത്ത് വയറിംഗ് തൊഴില്‍ മേഖലയില്‍ അരാജകത്വം വരുത്തുകയും അംഗീകൃത വയറിംഗ് തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും നിഷേധിക്കപ്പെടാന്‍ കാരണക്കാരനുമായ ചക്കരക്കല്ലിലെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കല്‍ സ്ഥാപനത്തിലേക്കാണ് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ടൗണ്‍ യൂണിറ്റ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ വി.വി.പ്രസന്നന്‍ ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.