തളിപ്പറമ്പ്: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുടങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തി താഴെ ബക്കളത്ത് പുതിയ ഭാറിന് അനുമതി. സ്നേഹ ഇന്‍ ഹോട്ടലിനാണ് ബാര്‍ അനുവദിച്ചിട്ടുള്ളത്. ഇവിടെ ബാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ നേരത്തെ സര്‍ക്കാരിനെ സമീപച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അപേക്ഷ നിരാകരിക്കുകയായിരുന്നു.
രണ്ട് കിലോമീറ്റര്‍ അകലെ ധര്‍മ്മശാലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മദ്യവില്പനശാല തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനെതിരെ പുന്നക്കുളങ്ങര, ബക്കളം നിവാസികള്‍ ആഴ്ചകളോളം സമരം നടത്തിയിരുന്നു. ഇതിന് സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ പുതിയ ബാര്‍ അനുവദിച്ചതിനെതിരെ സിപിഎം പ്രതികരിക്കാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന്റെ പേരില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: