ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

Thursday 17 May 2018 2:22 am IST
ഏഴ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എരൂര്‍ സൗത്ത് ഞാറ്റുവേലില്‍ വീട്ടില്‍ ഇന്ദുചൂഡ(62)നെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്

തൃപ്പൂണിത്തുറ: ഏഴ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എരൂര്‍ സൗത്ത് ഞാറ്റുവേലില്‍ വീട്ടില്‍ ഇന്ദുചൂഡ(62)നെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. 

വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പ്രതി, ട്യൂഷന് വന്നിരുന്ന മറ്റ് ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കി. വീടിനോട് ചേര്‍ന്നുള്ള  ഒരു മുറിയിലാണ് ഇയാള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്സെടുത്തു. ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.