സത്യപ്രതിജ്ഞ നാളെ

Wednesday 16 May 2018 9:25 pm IST
15 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ബെംഗളൂരു: നാളെ കാലത്ത് 9 ന് രാജ്ഭവനില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യഡ്യൂരപ്പയുടെ സത്യപ്രതിജ്ഞ. രാത്രി ഗവര്‍ണറുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചയ്ക്ക് ശേമാണ് തീരുമാനം വന്നത്. 15 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറും ധര്‍മേന്ദ്ര പ്രധാനും ബംഗളൂരുവിലെ ബി.ജെ.പി ഓഫീസിലെത്തി. ജനാധിപത്യ രീതികള്‍ പാലിച്ച് കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ബി.ജെ.പി തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപകരിക്കുമെന്നും ഇന്ന് വീണ്ടും ഗവര്‍ണറെ കാണുമെന്നും ബി.എസ് യെദ്യൂരപ്പ അറിയിച്ചു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷമാകും ഗവര്‍ണറെ കാണുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പരസ്പരം പോരടിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ ഒന്നിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വൈകിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യഡ്യൂരപ്പയെ ക്ഷണിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.