ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും.
കെസിബിസി ഉള്‍പ്പെടെയുള്ള വിവിധ സാമൂദായിക-സാമൂഹ്യ-സംഘടനാ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ മദ്യത്തിനും നയത്തിനും എതിരെ 18ന് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പര്യടനം ആരംഭിക്കും. രാവിലെ 10.30ന് ജോണ്സണ് ടവര്‍ ജങ്ഷനില്‍ നിന്നും തുടക്കം കുറിക്കുന്ന പ്രചരണ പര്യടന പരിപാടി ആദ്യദിനം ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 11 പഞ്ചായത്തുകളിലും പര്യടനം നടത്തും.
ഫാ. ജേക്കബ് വെള്ളമരുതുങ്കല്, പ്രസാദ് കുരുവിള, ഈയ്യച്ചേരി കുഞ്ഞുകൃഷ്ണന്‍ മാസ്റ്റര്‍, ഫാ. തോമസ് താന്നിയത്ത്, തോമസുകുട്ടി മണക്കുന്നേല്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, റവ. സഖറിയ പത്തനംതിട്ട, എസ്.എസ്. ചന്ദ്രസാബു, ഡോ. ജോസ് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെസിബിസി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: