മന്ത്രിയുടെ നാക്കു പിഴച്ചു ;വാര്‍ഷികാഘോഷം ആചരണമായി

Thursday 17 May 2018 2:35 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പകരം വാര്‍ഷിക ആചരണമെന്ന് മന്ത്രി എ.കെ. ബാലന്‍. മാധ്യമങ്ങള്‍ തെറ്റുചൂണ്ടിക്കാട്ടിയപ്പോള്‍ നാക്ക് പിഴ തിരുത്തി. രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

 പോലീസ് മര്‍ദ്ദനവും തുടര്‍ന്നുണ്ടായ മരണങ്ങളും  ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മന്ത്രിയുടെ അഭിപ്രായം.    പോലീസ് അസോസിയേഷന്‍ ഇന്നുണ്ടായതല്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ  ലൈംഗിക പരാമര്‍ശങ്ങള്‍ നീക്കിയത് സര്‍ക്കാരിന് തിരിച്ചടിയാകില്ല. പ്രവാസി ഫണ്ടുപയോഗിച്ചായിരിക്കും 12,000 കോടി രൂപ ചെലവില്‍ തീരദേശ ഹൈവേയും മലയോര ഹൈവേയും നിര്‍മ്മിക്കുകയെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.