എന്തൊക്കെ ശരിയായി എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സര്‍ക്കാര്‍

Thursday 17 May 2018 3:01 am IST
എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെ ശരിയായി എന്ന ചോദ്യത്തിന് ഉത്തരമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തൊക്കെ ശരിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനോട് വിവരാവകാശ നിയമപ്രകാരമാണ് ചോദിച്ചത്

കോട്ടയം: എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെ ശരിയായി എന്ന ചോദ്യത്തിന് ഉത്തരമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തൊക്കെ ശരിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനോട് വിവരാവകാശ നിയമപ്രകാരമാണ് ചോദിച്ചത്. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത മുദ്രാവാക്യമായിരുന്നല്ലോ എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന്. ഇതുവരെ എന്തൊക്കെ ശരിയായി, ഇനി എത്ര ശരിയാകാനുണ്ട്, എത്ര ശരിയാക്കാനായിരുന്നു ഉദ്ദേശിച്ചത്, ഇനി ശരിയാക്കാന്‍ ബാക്കിയെത്ര, ശരിയാക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എന്ന് ശരിയാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനോടുള്ള ചോദ്യങ്ങള്‍. 

എന്നാല്‍ ഈ ചോദ്യങ്ങളൊന്നും വിവരാവകാശ നിയമം വകുപ്പ് 2 (എഫ്) അനുശാസിക്കുന്ന 'വിവരം' എന്നതിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വേണ്ടി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ് സെക്ഷന്‍ ഓഫീസര്‍ മണികണ്ഠന്‍. ആര്‍  നല്‍കിയ മറുപടി. ഏപ്രില്‍ 26 ന്  നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മെയ് 4ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.