കോഴിക്കോട്: ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഗായത്രി സില്‍ക്സ് എംഡി എന്‍.പി. ദിവാകരന് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ഡോ. എം.കെ. വത്സന് അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്.ജി. രമേശ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് നെല്ലിക്കോട് വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
ജൂലൈ 13 മുതല്‍ 15 വരെയാണ് സംസ്ഥാന വാര്‍ഷിക സമ്മേളനവും ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. സാറിന്റെ നവതിയാഘോഷ ഉദ്ഘാടനവും കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: