രാജസ്ഥാന് ഇനിയും സാധ്യത: രഹാനെ

Thursday 17 May 2018 3:28 am IST
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. കൊല്‍ക്കത്ത ആറു വിക്കറ്റിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്

കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. കൊല്‍ക്കത്ത ആറു വിക്കറ്റിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്.

പതിമൂന്ന് മത്സരങ്ങളില്‍ 12 പോയിന്റു നേടിയ രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ നാലാം സ്ഥാനത്താണ്. അവസന മത്സരത്തില്‍ അവര്‍ 19 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ബെംഗളൂരും പ്ലേ ഓഫില്‍ കണ്ണുംനട്ടാണ് അവസാന മത്സരത്തിനിറങ്ങുക. ഞങ്ങള്‍ക്കിപ്പോഴും വിശ്വാസമുണ്ട്. ഇത് ക്രിക്കറ്റാണ് എന്തും സംഭവിക്കാമെന്ന് രഹാനെ പറഞ്ഞു.

ഈ സീസണില്‍ ടീമിന് നന്നായി ബാറ്റ് ചെയ്യാനായിട്ടില്ല. കൊല്‍ക്കത്തക്കെതിരേ 180 റണ്‍സ് എടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. ഓപ്പണര്‍മാരായ ബട്ട്‌ലറും തൃപാദിയും മികച്ച തുടക്കം നല്‍കിയിട്ടും അത് മുതലാക്കാനായില്ലെന്ന് രഹാനെ പറഞ്ഞു.

ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെപോയതാണ് തോല്‍വിക്ക് കാരണം. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനുമായില്ല. പിഴവുകള്‍ തിരുത്തിയാല്‍ അടുത്ത മത്സരത്തില്‍ വിജയിക്കാനാകും. 

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കായി ബെന്‍ സ്‌റ്റോക്ക്‌സും ജോസ് ബട്ട്‌ലറും നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാണ്. എന്നാല്‍ ഇവരെപ്പോലെ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന വിദേശതാരങ്ങള്‍ ടീമിലുണ്ടെന്ന് രഹാനെ പറഞ്ഞു.

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ 142 റണ്‍സിന് പുറത്തായി. മറുപടിപറഞ്ഞ കൊല്‍ക്കത്ത പതിനെട്ട് ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.