ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

Thursday 17 May 2018 2:46 am IST

ഡോങ്കേ സിറ്റി (ദക്ഷിണ കൊറിയ): ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ അവര്‍ ശക്തരായ ചൈനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

വന്ദന കതാരിയയുടെ ഇരട്ട ഗോളിലാണ് ഇന്ത്യ വിജയം പിടിച്ചത്. 4, 11 മിനിറ്റുകളിലാണ് വന്ദന സ്‌കോര്‍ ചെയ്തത്. പെനാല്‍റ്റി കോര്‍ണറിലൂടെ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ വെന്‍ ഡാനാണ് ചൈനയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.

ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് നിലയില്‍ മുന്നിട്ടുനിലക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജപ്പാനെ കീഴടക്കിയിരുന്നു. ലോക പത്താം നമ്പറായ ഇന്ത്യ അടുത്ത മത്സരത്തില്‍ ഇന്ന് മലേഷ്യയെ നേരിടും.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മലേഷ്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.