സൗദി റഫറിക്ക്ആജീവനാന്ത വിലക്ക്

Thursday 17 May 2018 2:51 am IST
റഷ്യയിലെ ലോകകപ്പ് നിയന്ത്രിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട റഫറി ഫഹദ് അല്‍ മിര്‍ദാസിക്ക് സൗദി അറേബ്യ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഒത്തുകളിക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് റഷ്യയിലേക്ക് പുറപ്പെടാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഫഹദിനെ വിലക്കിയതെന്ന് സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു

റിയാദ്: റഷ്യയിലെ ലോകകപ്പ് നിയന്ത്രിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട റഫറി ഫഹദ് അല്‍ മിര്‍ദാസിക്ക്  സൗദി അറേബ്യ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഒത്തുകളിക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് റഷ്യയിലേക്ക് പുറപ്പെടാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഫഹദിനെ വിലക്കിയതെന്ന് സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ശനിയാഴ്ചത്തെ കിങ്‌സ് കപ്പ് ഫൈനലിലാണ് ഫഹദ് ഒത്തുകളിക്ക്് ശ്രമിച്ചത്. ഫൈനലില്‍ അല്‍ ഇത്തിഹാദ് ക്ലബ്ബിനെ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഫഹദ്് ക്ലബ്ബ് തലവന്‍ ഹമീദിനെ സമീപിച്ചു. ഹമീദ് ഉടന്‍ തന്നെ സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ഫഹദിനെ ലോകകപ്പ് റഫറിമാരുടെ പട്ടിയകയില്‍ നിന്ന് ഒഴിവാക്കണമെന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.