ന്യൂദല്‍ഹി: വെള്ളിയാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും തമിഴ്നാട്ടിലും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ദല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മഴയേയും പൊടിക്കാറ്റിനേയും തുടര്‍ന്ന് വൃക്ഷങ്ങള്‍ കടപുഴകുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. റോഡ് ഗതാഗതം സ്തംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. അപകടങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: