അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

Thursday 17 May 2018 12:28 pm IST
ജമ്മു-കശ്മീരില്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കശ്മീരിലെ സാംബ, ഹിരാനഗര്‍ മേഖലകളിലാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിവപ്പ് നടത്തിയത്. ബുധനാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കശ്മീരിലെ സാംബ, ഹിരാനഗര്‍ മേഖലകളിലാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിവപ്പ് നടത്തിയത്. ബുധനാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. ഇതേ തുടര്‍ന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും ശക്തമായി തിരിച്ചടിച്ചു.

മേഖലയില്‍ റംസാന്‍ മാസത്തോടനുബന്ധിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പാക് ഭാഗത്തു നിന്ന് പ്രകോപനമുണ്ടായിരിക്കുന്നത്.

രണ്ടു ദിവസം മുന്‍പ് പാകിസ്ഥാന്‍ ഭാഗത്തു നിന്നുണ്ടായ വെടിവപ്പിനെ തുടര്‍ന്ന് ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.