ന്യൂദല്‍ഹി: കര്‍ഷകരുടെ താത്പര്യങ്ങളും അവരുടെ ഉയര്‍ച്ചയും പൂര്‍ണമായും സംരക്ഷിക്കുന്ന സര്‍ക്കാരായിരിക്കും വരാനിരിക്കുന്നതെന്ന് ഉറപ്പിച്ച് യെദ്യൂരപ്പ.
അധികാരമേറ്റയുടന്‍ കര്‍ഷകരുടെ കാര്‍ഷിക ലോണ്‍ എഴുതി തള്ളുമെന്ന പ്രഖ്യാപനമാണ് ആദ്യം അദ്ദേഹം നടത്തിയത്. ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വോട്ടു ചെയ്ത കര്‍ണാടകയിലെ എല്ലാ ജനങ്ങള്‍ക്കും അദ്ദേഹം തന്റെ നന്ദി അറിയിച്ചു. മൂന്നാം തവണയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വീണ്ടും ഒരവസരം തന്നതിന് കര്‍ണാടകയിലെ ജനങ്ങളോട് കടപ്പാട് രേഖപ്പെടുത്തുകയാണ്.
ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. കോണ്‍ഗ്രസും-ജെഡിഎസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: