പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ജവാന് അഭിനന്ദനവുമായി കേന്ദ്രമന്ത്രി

Thursday 17 May 2018 4:06 pm IST
സച്ചിന്റെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനെയും പ്രശംസിച്ച മന്ത്രി, ഈ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നുവെന്നും കുറിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം സച്ചിനുള്ള അഭിനന്ദനം അറിയിച്ചത്

ന്യൂദല്‍ഹി: സ്‌റ്റേഷനില്‍ നിന്ന് മുന്നോട്ടു നീങ്ങിയ ട്രെയിനിന് അടിയിലേക്ക് വീഴാനൊരുങ്ങിയ പെണ്‍കുട്ടിയുടെ ജീവന്‍ സമയോജിത ഇടപെടലിലൂടെ രക്ഷിച്ച സെക്യൂരിറ്റി ഫോഴ്സ് ജവാന് അഭിനന്ദനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. 

സച്ചിന്‍ പോള്‍ എന്ന സെക്യൂരിറ്റി ഫോഴ്സ് ജവാന്റെ ഒരു നിമിഷത്തിന്റെ ഇടപെടല്‍ രക്ഷിച്ചത് ഒരു പെണ്‍കുട്ടിയുടെ ജീവനാണ്. മുന്നോട്ടു നീങ്ങുന്ന ട്രെയിനിന് അടിയിലേക്ക് വീഴാനൊരുങ്ങിയ കുട്ടിയെ ശരവേഗത്തിലെത്തിയാണ് സച്ചിന്‍ കോരിയെടുത്തത്. ഒരു നിമിഷം വൈകിയെങ്കില്‍ ഒരു പക്ഷെ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു.

സച്ചിന്റെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനെയും പ്രശംസിച്ച മന്ത്രി, ഈ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നുവെന്നും കുറിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം സച്ചിനുള്ള അഭിനന്ദനം അറിയിച്ചത്.

അച്ഛനമ്മമാരോടൊപ്പം ട്രെയിനില്‍ കയറുന്നതിനിടെയാണ് കുട്ടി തെറ്റി വീണത്. തിരക്കിനിടയില്‍ കുട്ടി താഴേക്കു വീഴുന്നതും സച്ചിന്‍ ഞൊടിയിടയില്‍ കുട്ടിയെ പിടിച്ചുയര്‍ത്തുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ സച്ചിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. തങ്ങളുടെ ഹീറോ ആയിട്ടാണ് സച്ചിനെ പലരും ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.