ബാഗ്ദാദ്: ഇറാഖിൽ ബോംബ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ഇറാഖിലെ താജി ജില്ലയിലെ കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. പ്രാദേശിക ആശുപത്രിയില്‍ നിന്ന് മരിച്ചവരുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് അനുഭാവം കാണിച്ച ഗ്രൂപ്പുകളിലെ അംഗങ്ങളാണ് മരിച്ചവരില്‍ ഏറെയെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: